Flash News

മാണിയുടെ രാജിക്കായി കോണ്‍ഗ്രസ്സില്‍ മുറവിളി; മന്ത്രിസഭയ്ക്ക് മാണി വിഭാഗത്തിന്റെ ഭീഷണി

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സില്‍ മുറവിളി തുടരുമ്പോള്‍ രാജി വയ്ക്കില്ലെന്ന മാണി വിഭാഗത്തിന്റെ ഭീഷണി സര്‍ക്കാരിന് തിരിച്ചടിയാവുന്നു.മാണി രാജിവയ്ക്കുന്നുവെങ്കില്‍ മന്ത്രിസഭയും രാജിവയ്ക്കണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെടുന്നത്. മന്ത്രിസഭയിലെ മറ്റ് അഴിമതിക്കാരുടെ ലിസ്റ്റ് പുറത്തുവിടുമെന്നും മാണി വിഭാഗത്തിന്റെ ഭീഷണിയുണ്ട്. എന്നാല്‍ ജോസഫ് വിഭാഗം രാജി വേണമെന്ന നിലപാടിലാണ്.

രാജി ആവശ്യപ്പെടുന്നത് മുന്നണി മര്യാദക്കെതിരാണെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍ മാണി വിഭാഗത്തിലെ അഞ്ചു എം.എല്‍.എമാര്‍ മാണിക്കൊപ്പമാണ്. കേരളാ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. ജോസഫ് വിഭാഗവുമായി മാണി വിഭാഗം രാജികാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it