Alappuzha local

മാണിയുടെ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്

ആലപ്പുഴ: മാണിയുടെ രാജി നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എന്നാല്‍ ഇനിയുള്ള മാണിയുടെ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വാങ്ങുന്ന പണത്തിന്റെ കണക്ക് ആരും പുറത്ത് കൊടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി മാനിച്ച് രാജി വയ്ക്കുക എന്നത് കേരളത്തിന്റെ പാരമ്പര്യമാണ്. രാജിവച്ചതിലൂടെ മാണിയുടെ തിളക്കം വര്‍ധിച്ചു. മാണി നേരത്തെ രാജിവച്ചിരുന്നുവെങ്കില്‍ രാജിയുടെ തിളക്കം പതിമടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മാണിയെ പ്രതിസന്ധി സമയത്ത് തഴഞ്ഞ പി ജെ ജോസഫ് താന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പിന്തുണയ്ക്കാതെ ജോസഫ് മാറിയപ്പോള്‍ അത് മാണിക്കിട്ട് പിന്നില്‍ നിന്ന് കുത്തിയ അനുഭവമാണ്. പണം വാങ്ങിയവരും കൊടുത്തവരും ഒരേ കുറ്റമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോര്‍ജിലൂടെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി എസ്എന്‍ഡിപി സഘ്യത്തിന് പോയിട്ടില്ല. തന്റെ മണ്ഡലത്തില്‍ ബിജെപി പിന്നിലായത് വാര്‍ത്തയാക്കേണ്ട കാര്യമില്ല. യുഡിഎഫ് ഇതിന് മുമ്പും തന്റെ മണ്ഡലത്തില്‍ ജയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it