മാട്ടിറച്ചി മേള : 12 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: കോടതിവിധി ലംഘിച്ച് മാട്ടിറച്ചിമേള നടത്തിയതിന് ഉസ്മാനിയ സര്‍വകലാശാലയിലെ 12 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മാട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ മേളകള്‍ നടത്തരുതെന്ന കോടതി വിധി നിലനില്‍ക്കെയാണ് മേള നടത്തിയത്.കോടതിയലക്ഷ്യത്തിനാണ് കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തോട് ബന്ധപ്പെട്ട് രണ്ടു സംഘടനകളാണ് മേള നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഹോസ്റ്റല്‍ മുറിയിലാണ് പരിപാടി നടത്തിയതെന്ന ചില വിദ്യാര്‍ഥികളുടെ വാദം ആശയക്കുഴപ്പത്തിനിടയാക്കി. മൃഗസംരക്ഷണ നിയമവും ജനങ്ങളുടെ മതവികാരം വ്രണപ്പെടുമെന്ന കാരണത്താലുമാണ് തല്‍സ്ഥിതി തുടരണമെന്ന് കോടതി വിധി പുറപ്പെടുവിച്ചത് . ഹൈക്കോടതിയും വിധിയെ അനുകൂലിച്ചു.
Next Story

RELATED STORIES

Share it