മഴക്കാലപൂര്‍വ ശുചീകരണം: ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമെന്ന നിലയില്‍ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനയോഗം ഇന്നു ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചുചേര്‍ക്കാ ന്‍ നിര്‍ദേശം നല്‍കിയത്.
മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമായി നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടെ ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
മഴയെത്തുകയും വെള്ളപ്പൊക്കഭീഷണിയുണ്ടാവുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തരമായി മഴക്കാലപൂര്‍വ ശുചീകരണം നടപ്പാക്കണമെന്നു മന്ത്രി സഭ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്നു രാവിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരാന്‍ കാബിനറ്റ് തീരുമാനിച്ചത്.
അതിനിടെ, ഇന്നലെ ചുമതലയേറ്റ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നു ചേരുന്ന യോഗത്തി ല്‍ വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ്, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എം ഡി ജി ആര്‍ ഗോകുല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it