Flash News

മല്‍സരിക്കുന്നില്ലെന്നു പറഞ്ഞ് 'മാതൃകയായ' പ്രതാപന്‍ സീറ്റ് ചോദിച്ചുവാങ്ങിയെന്ന് ആരോപണം

മല്‍സരിക്കുന്നില്ലെന്നു പറഞ്ഞ് മാതൃകയായ പ്രതാപന്‍ സീറ്റ് ചോദിച്ചുവാങ്ങിയെന്ന് ആരോപണം
X
pratapan

തൃശൂര്‍ : തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസിപ്രസിഡന്റിന് കത്തു നല്‍കിയ ടിഎന്‍ പ്രതാപന്‍ സീറ്റ് ചോദിച്ചുവാങ്ങിയതായി ആരോപണം. കയ്പമംഗലം സീറ്റ് വേണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചിരുന്നതായും ഈ കത്ത് സ്ക്രീനിങ് കമ്മിറ്റിയോഗത്തില്‍ വായിച്ചതായുമാണ് റിപോര്‍ടുകള്‍. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുന്നപക്ഷം, മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് 'മാതൃകയായ' തന്നെ  മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചു രാഹുല്‍ 'മാതൃകയാ'വുകയായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതാപന്‍ കളിച്ച നാടകമായിരുന്നു ഇതെല്ലാമെന്നും തെളിയും.
യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നും ശിഷ്ടകാലം എഴുത്തും വായനയുമായി കഴിയാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞ് മല്‍സരിക്കാനില്ലെന്ന് അറിയിച്ചാണ് പ്രതാപന്‍ സുധീരന് കത്തു നല്‍കിയത്. പ്രതാപന്റെ   'മാതൃകയെ' ഏറെ പ്രശംസിച്ച സുധീരന്‍ പ്രതാപനെ വിഎസ് അച്യുതാനന്ദന് മാതൃകയാക്കാമെന്നും പറഞ്ഞിരുന്നു.

[related]പ്രതാപന്റെ 'മാതൃക'യുടെ രഹസ്യം വെളിപ്പെടുന്നതോടെ പ്രതാപനെ മുന്‍നിറുത്തി വിഎസിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് സുധീരനും ഇതോടെ നാണക്കേടായി. നാലില്‍ക്കൂടുതല്‍ തവണ മല്‍സരിക്കുന്നവര്‍ മല്‍സരരംഗത്തു നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന സുധീരന്‍ പ്രതാപന്റെ 'മാതൃക'യാണ് പ്രധാന ആയുധമാക്കിയതും.
അതിനിടെ പ്രതാപന്‍ മല്‍സരിക്കുന്നില്ലെന്ന് കത്തുനല്‍കിയത് കൊടുങ്ങല്ലൂരില്‍ വിഎസ് സുനില്‍കുമാര്‍ മല്‍സരിക്കുമെന്നു കരുതിയുള്ള പരാജയഭീതി മൂലമാണെന്ന ആരോപണം ഇടതുപക്ഷവും ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it