World

മലേസ്യയിലെ യുഎസ് അംബാസഡറായി ഇന്ത്യന്‍ വംശജയ്ക്ക് നാമനിര്‍ദേശം

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ നയതന്ത്രജ്ഞയെ മലേസ്യയിലെ യുഎസ് അംബാസഡറായി ബറാക് ഒബാമ നാമനിര്‍ദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇന്ത്യന്‍ വംശജയായ കമലാ ഷിറിന്‍ ലഖ്ദര്‍ മലേസ്യയിലെ അടുത്ത യുഎസ് അംബാസഡറാവും. ജോസഫ് വൈ യുന്‍ ആണ് നിലവിലെ അംബാസഡര്‍. വിദേശ സേവന വിഭാഗത്തില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചുവരുകയാണ് ലഖ്ദര്‍.
2011-15 കാലഘട്ടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ കീഴിലുള്ള പൊളിറ്റിക്കല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷിക്കുന്നതായി ലഖ്ദര്‍ അറിയിച്ചു. യുഎസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നതായും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ഹാവഡ് കോളജില്‍ നിന്നു ബിരുദം നേടിയ ലഖ്ദര്‍ നാഷനല്‍ വാര്‍ കോളജില്‍ നിന്ന് എംഎസും നേടി. ലഖ്ദറിന്റെ പിതാവ് നൂര്‍ ലഖ്ദര്‍ മുംബൈയിലാണ് ജനിച്ചത്. പിന്നീട് അദ്ദേഹം ന്യൂയോര്‍ക്കിലേക്ക് താമസം മാറുകയായിരുന്നു.
Next Story

RELATED STORIES

Share it