മലാപ്പറമ്പ് സ്കൂള്‍ അതുപോലെ തുടരും: വിദ്യാഭ്യാസ മന്ത്രി
BY Sumeera SMR27 May 2016 2:11 AM GMT
Sumeera SMR27 May 2016 2:11 AM GMT
തിരുവനന്തപുരം: മലാപ്പറമ്പ് സ്കൂള്‍ വിദ്യാലയമായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിനുവേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിദ്യാഭ്യാസം കച്ചവടമല്ല. ഒരു സര്‍ക്കാര്‍ സ്കൂളും അടച്ചുപൂട്ടില്ല. കോടതി വിധിക്കെതിരേ അപ്പീല്‍ പോവും.
പൊതു വിദ്യാഭ്യാസത്തെ ദുര്‍ബലമാക്കുന്ന നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഇനിമുതല്‍ പാഠപുസ്തക വിതരണം കൃത്യമായി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സ്കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ നിയമപരമായ അനുമതി നേടിയ ശേഷം ധനവകുപ്പുമായി ആലോചിച്ച് പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.— മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടാന്‍ പാടില്ലെന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സ്കൂള്‍ അടച്ചു പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ വിദ്യാഭ്യാസവകുപ്പ് നിയമനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT