മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി
BY sdq Kappan8 Jun 2016 6:01 AM GMT
X
sdq Kappan8 Jun 2016 6:01 AM GMT
കൊച്ചി : മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്കൂള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. [related]
അടച്ചുപൂട്ടുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം വന്നയുടനെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്.
ആദ്യം സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയ ശേഷം ഏറ്റെടുക്കുന്നതുള്പ്പടെയുള്ള മറ്റുകാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തതമാക്കി. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിനെതിരായ ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
കോടതി നിര്‍ദേശിച്ച സമയത്ത് തന്നെ സ്കൂള്‍ അടച്ചുപൂട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് ശേഷം സര്‍ക്കാരിന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ജനകീയ സമരങ്ങളോ പ്രക്ഷോഭങ്ങളോ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സമാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT