മലാപ്പറമ്പ് സ്കൂള്‍ ജൂണ്‍ 8 ന് മുമ്പ് പൂട്ടണം:ഹൈകോടതി
BY midhuna mi.ptk27 May 2016 7:15 AM GMT
X
midhuna mi.ptk27 May 2016 7:15 AM GMT
കൊച്ചി: ജൂണ്‍ എട്ടിന് മുമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈകോടതി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഹൈകോടതിയെ അറിയിക്കണം. പോലീസ് മേധാവി,സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്തു. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുട്ടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഉത്തരവിട്ടതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കോടതി കുറ്റപ്പെടുത്തുകയും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സ്്കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെകുറിച്ച് ആലോചിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സമയം അനുവദിക്കാതെയാണ് കോടതിയുടെ വിധി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT