മലയാളപ്പെരുമ കാഴ്ചവച്ച വര്‍ണാഭ തുടക്കം
BY Sumeera SMR29 Jan 2016 8:18 PM GMT
Sumeera SMR29 Jan 2016 8:18 PM GMT
കോഴിക്കോട്: മലയാളമണ്ണിന്റെ സാംസ്കാരിക പെരുമ വിളംബര കാഴ്ചയാക്കി 61ാമത് ദേശീയ സ്കൂള്‍ കായികമേളയ്ക്ക് വര്‍ണാഭമായ തുടക്കം. വടക്കന്‍പാട്ടിലെ വീരപരാക്രമികളായ തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും കടത്തനാടന്‍ കളരിയും മലബാറിന്റെ തനത് കോല്‍ക്കളിയും അറബനയും ദഫ്മുട്ടും മാപ്പിളപ്പാട്ടിന്റെ മൊഞ്ചില് ചുവടുവെച്ച മൊഞ്ചത്തി ഒപ്പനയും തിരുവാതിരയും ചെണ്ടമേളവും, ബാന്റും എയറോബിക്സുമായി 3500ഓളം വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍ കലാപ്രകടനം ഉല്‍സവ പ്രതീതിയേകി.
ഉദ്ഘാടനത്തിനു ശേഷം വൈകീട്ട് അഞ്ചരയോടെ നടന്ന കലാവിരുന്ന് കരഘോഷത്തോടെ വരവേല്‍ക്കാന്‍ നന്മയുടെ നഗരത്തില്‍ നിന്ന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. വൈകീട്ട് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു.
ഉദ്ഘാടനത്തിനു ശേഷം വൈകീട്ട് അഞ്ചരയോടെ നടന്ന കലാവിരുന്ന് കരഘോഷത്തോടെ വരവേല്‍ക്കാന്‍ നന്മയുടെ നഗരത്തില്‍ നിന്ന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. വൈകീട്ട് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT