മലപ്പുറം ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മലപ്പുറം ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ ഏപ്രില്‍ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. രണ്ടാം ദിവസമായ 25ന് 34 നാമനിര്‍ദേശപത്രികകളാണ് ലഭിച്ചത്.
എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് വി പി നസ്‌റുദ്ദീന്‍ (കൊണ്ടോട്ടി), എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര എന്നിവര്‍ പത്രിക സമര്‍പ്പിച്ചവരിലുള്‍പ്പെടും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.
Next Story

RELATED STORIES

Share it