മന്ത്രി ജയലക്ഷ്മിക്കെതിരേ മാനന്തവാടിയില്‍ പോസ്റ്റര്‍
BY Sumeera SMR23 March 2016 3:46 AM GMT
Sumeera SMR23 March 2016 3:46 AM GMT
മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മിക്കെതിരേ മാനന്തവാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ പോസ്റ്റര്‍. ജയലക്ഷ്മിക്ക് വോട്ട്ചെയ്യുന്നത് ആര്‍എസ്എസിന് വോട്ടു ചെയ്യുന്നതിനു തുല്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയുടെ പേരിലുള്ള പോസ്റ്ററിലുള്ളത്. മാനന്തവാടി നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍, വാളാട്, കെല്ലൂര്‍, ആറാംമൈല്‍, പാണ്ടിക്കടവ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പടയന്‍ മുഹമ്മദ്, യൂത്ത്കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് എം എം നിഷാന്ത് എന്നിവര്‍ മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്കി. പള്ളിയറയിലെ കാര്ന്നോര് പറയും പോലെ തുള്ളുന്ന ജയലക്ഷ്മി കോണ്‍ഗ്രസ്സിന്റെ കരള്‍ മാന്തിയെടുക്കുയാണെന്നും ആരോപണമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് കോടികള്‍ ജയലക്ഷ്മി സമ്പാദിച്ച ജയലക്ഷ്മിക്ക് കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ഇനിയും നല്കാന് അനുവദിക്കുകയില്ലെന്നും പോസ്റ്ററിലുണ്ട്.ജയലക്ഷ്മിയുടെ ഭര്‍ത്താവിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT