മണ്ണാര്‍ക്കാട് വനമേഖലയില്‍ മാവോവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി
BY TK tk30 Nov 2015 5:25 AM GMT
X
TK tk30 Nov 2015 5:25 AM GMT
പാലക്കാട്: അമ്പലപ്പാറയില്‍ വനമേഖലയില്‍ മാവോവാദികള്‍ പോലിസിന് നേരെ വെടിയുതിര്‍ത്ത സാഹചര്യത്തില്‍ തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ ശക്തമാക്കി. 30 അംഗങ്ങളുളള തണ്ടര്‍ബോള്‍ട്ട് കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നത്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയിലെ അമ്പലപ്പാറ ആദിവാസി കോളനിക്കുസമീപം മാവോവാദികളെന്ന് സംശയിക്കുന്ന സായുധസംഘം ശനിയാഴ്ച വൈകീട്ട് എത്തിയിരുന്നുവെന്ന് പോലിസ് പറയുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന കാക്കി വസ്ത്രധാരികളാണ് സംഘത്തിലുണ്ടായിരുന്നത്. അമ്പലപ്പാറ പള്ളിശ്ശേരിയില്‍ ആദിവാസി കോളനിയിലെ മാതി, കുറുമ്പന് എന്നിവരുടെ കുടിലുകളിലാണ് മാവോവാദികള്‍ എത്തിയത്. രാത്രി 8 മണി വരെ ഇവിടെ ചെലവഴിച്ച ഇവര്‍ ഭക്ഷണം ആവശ്യപ്പെടുകയും കുടിലിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോവുകയും ചെയ്തതായി പോലിസ് പറഞ്ഞു.
ഉച്ചയോടെ പോലിസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പലപ്പാറയിലെത്തി അന്വേഷണം നടത്തി മടങ്ങി. വൈകീട്ട് ആറോടെ തണ്ടര്‍ബോള്‍ട്ട് പ്രദേശത്തെ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. തെങ്കര തത്തേങ്ങലത്തും കുമരംപുത്തൂര്‍ പൊതുവപ്പാടത്തും മാവോവാദി സാന്നിധ്യം ഉള്ളതായി പോലിസ് പറയുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT