Pathanamthitta local

മണ്ണടി മുസ്‌ലിം ജമാഅത്തില്‍ വൈജ്ഞാനിക സേവന സംഗമം 2015ന് തുടക്കമായി

ഏനാത്ത്: മണ്ണടി മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സേവന സംഗമം-2015ന് തുടക്കമായി. ഇസ്‌ലാമിക വിജ്ഞാന സദസ്സ്, സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, സൗജന്യ വൃക്ഷതൈകളുടെയും കാര്‍ഷിക വിത്തുകളുടെയും വിതരണം, സാധുസംരക്ഷണ ഫണ്ട് ഉദ്ഘാടനം, പൊതുവിജ്ഞാന ക്വിസ്, പ്രവാചക ക്വിസ്, സെമിനാര്‍, മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മല്‍സരം, പൊതുസമ്മേളനം എന്നിവയാണ് പരിപാടികള്‍.
ഉദ്ഘാടന സമ്മേളനം മണ്ണടി ചീഫ് ഇമാം സലീംഷാ മൗലവി അല്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള് മുഹമ്മദ് സിദ്ദീഖ് മൗലവി അല്‍ഖാസിമി ഖിറാഅത്ത് നടത്തി. തുടര്‍ന്ന് പരീക്ഷണങ്ങള്‍ക്ക് പരിഹാരം പ്രവാചകചര്യ എന്ന വിഷയത്തെ ആസ്പദമാക്കി അല്‍ ഹാഫിള് റിയാസ് മന്നാനി വഞ്ചിയൂര്‍ മതപ്രഭാഷണം നടത്തി. ഖബര്‍ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി അല്‍ഹാഫിള് ഷെമീസ് ഖാന്‍ നാഫിഈ തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി പ്രഫ.അബ്ദുല്‍ മാലിക്ക്, വൈസ് പ്രസിഡന്റ് എ അലിക്കുട്ടി, എനാത്ത് ഠൗണ്‍ മസ്ജ് ഇമാം അബ്ദുല്‍ റഹീം മൗലവി, ഠൗണ്‍ മസ്ജിദ് കണ്‍വീനര്‍ അന്‍സാരി കീരത്തില്‍, അല്‍ഹാഫിള് അല്‍ അമീന്‍, സംസാരിച്ചു.
ശാസ്ത്ര ലോകത്ത് ഇസ്ലാം നല്‍കിയ സംഭാവന എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുഹമ്മദ് ഷാന്‍ (ട്രാന്‍സുലേറ്റര്‍ എയ്മി ടെക്‌നോളജീസ് ടെക്‌നോപാര്‍ക്ക്) നേതൃത്വം നല്‍കി. ഇന്ന്‌രാവിലെ ഒമ്പതിന് പുനലൂര്‍ ശങ്കേഴ്‌സ് ഐ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സൗജന്യ നേത്രരോഗക്യാംപ് നടക്കും. വൈകീട്ട് ഏഴിന് മതവിജ്ഞാന 'ഇസ്‌ലാം നീതിയുടെ മതം' എന്ന വിഷയത്തെ ആസ്പദമാക്കി് അഹമ്മദ് കബീര്‍ മന്നാനി കുളത്തൂപ്പുഴ പ്രഭാഷണം നടത്തും. 24ന് പൊതുസമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സലീംഷാ മൗലവി നബിദിന സന്ദേശം നടത്തും. സൗജന്യ വൃക്ഷത്തൈകളുടെ വിതരണോഘാടനം ടൂറിസ്റ്റ് ഫെഡ് ചെയര്‍മാന്‍ പഴകുളം മധു നിര്‍വഹിക്കും.
മദ്‌റസാ വിദ്യാര്‍ഥികളുടെ സമ്മാനദാനം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ്‌കുമാറും ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണനും ചേര്‍ന്ന് നല്‍കും. പരിപാടിയുടെ ഭാഗമായി ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റല്‍, ഏനാത്ത് പ്രണവ് ആശുപത്രി സഹകരിക്കുന്നു.
Next Story

RELATED STORIES

Share it