മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച
BY Sumeera SMR31 May 2016 4:45 AM GMT
Sumeera SMR31 May 2016 4:45 AM GMT
മട്ടന്നൂര്‍: പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പണവും സ്വര്ഭാരണവും നഷ്ടപ്പെട്ടു.മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട്ടെ കെ മുഹമ്മദ് അഷ്റഫിന്റെ റംഷാന മന്‍സിലിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറികളെ അലമാരകളിലും മേശകളിലുമായി സൂക്ഷിച്ച നാല് പവന് സ്വര്‍ണാഭരണങ്ങളും 30000 രൂപയും മോഷണം പോയി. രണ്ടു ജോഡി കമ്മല്‍, കുട്ടികളുടെ രണ്ട് ബ്രേസ്ലെറ്റ്, മോതിരം എന്നിവയാണു നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് വരാന്തയില്‍ കയറിയ മോഷ്ടാക്കള്‍ വാതില്‍ കുത്തി പൊളിച്ചാണ് അകത്തു പ്രവേശിപ്പിച്ചത്. അലമാരകളും മേശകളും പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടിനുള്ളില്‍ നിന്നു കവര്‍ന്ന മൂന്നു വാച്ചുകളും ചില്ലറ നാണയങ്ങളും ബാഗും താക്കോല്‍ക്കൂട്ടവും തുണിയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പി പാര വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് പോലിസ് കണ്ടെടുത്തു.
മുഹമ്മദും കുടുംബവും കഴിഞ്ഞ ബുധനാഴ്ചയാണ് വീട് പൂട്ടി ബംഗളുരിലേക്ക് പോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ മുഹമ്മദിന്റെ ഭാര്യാമാതാവ് പി കെ സാറ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. മട്ടന്നൂര്‍ സിഐ സജു ജോസഫ് എസ്ഐ എം വി വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു.

Next Story
RELATED STORIES
ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT