മട്ടന്നൂരില്‍ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
BY Rayees RKN25 March 2016 6:32 PM GMT
Rayees RKN25 March 2016 6:32 PM GMT
മട്ടന്നൂര്‍: വെളിയമ്പ്രയില്‍ മാരകായുധങ്ങളുമായി മുന്നു സിപിഎം പ്രവര്‍ത്തകരെ പോലിസ് പിടികൂടി.കൂത്തുപറമ്പ് ആമ്പിലാട് സ്വദേശികളായ റിന്‍ഷ നിവാസില്‍ ടി കെ റിജില്‍ രാജ്(26), ദേവി കൃപയില്‍ പി നിവില്‍(25), അയ്യപ്പന്‍തോട് സ്വദേശി കെ അനിരുദ്ധ് ദാസ്(28) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു സ്റ്റീല്‍ ബോംബ്, രണ്ടു വാള്, രണ്ട് ഇരുമ്പുവടികള്‍, ഒരു നഞ്ചക്ക്, രണ്ടു കുരുമുളക് സ്പ്രേ എന്നിവയും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച 2 ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മട്ടന്നൂര്‍ എസ്ഐ വിനീഷ് കുമാറും സംഘവും ഇവരെ പിടികൂടിയത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT