Idukki local

മകന്‍ കൊലപ്പെടുത്തിയ പിതാവിന് കണ്ണീരോടെ നാട് വിട നല്‍കി

ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പിതാവിനു കണ്ണീരോടെ നാട് വിടനല്‍കി. മകന്റെ വെടിയുണ്ടകള്‍ക്കിരയായി മരണപ്പെടുകയും പിന്നീട് മൃതദേഹം വെട്ടിമുറിച്ച് പല ദിക്കുകളില്‍ എറിയുകയും പ്രതിയായ മകന്‍ തന്നെ ഇവയെല്ലാം കണ്ടെടുത്ത് പോലിസിനു നല്‍കുകയും ചെയ്ത സംഭവത്തില്‍ കൊല്ലപ്പെട്ട ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണ്‍(68)ന്റെ സംസ്‌കാരമാണ് ഇന്നലെ വൈകീട്ട് മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ പള്ളി സെമിത്തേരിയില്‍ നടന്നത്.
കഴിഞ്ഞ 25 നാണ് കാര്‍ യാത്രയ്ക്കിടെ ഇയാള്‍ കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ നിന്നും മുറിച്ചെറിഞ്ഞ അവയവങ്ങളില്‍ ഇനി ഇടതുകാല്‍ കൂടി കിട്ടാനുണ്ട്. ചെങ്ങന്നൂര്‍ എംഎല്‍എ അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ്, നഗരസഭാ ചെയര്‍മാന്‍ ജോണ്‍മുളങ്കാട്ടില്‍ എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
അതേസമയം പ്രതി ഷെറിനെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ചെങ്ങന്നൂര്‍ സിഐ ജെ അജയ് നാഥ് കോടതില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ശരീരവേദനയും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന ഷെറിനെ മാവേലിക്കര ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. ആശുപത്രിയില്‍ നിന്നു ചികില്‍സയ്ക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ ഇവിടെകൂടിയ ജനം ഷെറിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ജയില്‍ വാഹനത്തില്‍ െ്രെഡവറും ഒരു പോലിസുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഏറെ പണിപ്പെട്ടാണ് ആശുപത്രിയുടെ പിന്നിലൂടെ ഇയാളെ വാഹനത്തിലെത്തിച്ചത്.
ജോയിയുടെ ശരീര ഭാഗങ്ങളില്‍ ഇടതുകാല്‍കൂടി ഇനിയും കണ്ടുകിട്ടാനുണ്ട്. പമ്പാ നദിയിലേക്കാണ് ഈ കാല്‍ വലിച്ചെറിഞ്ഞതെന്നാണ് ഷെറിന്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇക്കാരണത്താല്‍ ഈ കാല്‍ കണ്ടെത്തുന്നതിനായി പോലിസ് നദിയില്‍ തിരച്ചില്‍ തുടരുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനിടയില്‍ ലഭിച്ച വെടിയുണ്ടയുടെയും ആന്തരാവയങ്ങളുടെയും പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.
കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുകരുതുന്ന ഷെറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും സൈബര്‍സെല്ലിന്റെ തിരുവനന്തപുരത്തുള്ള ഓഫിസിലെത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
ഇതിന്റെ ഫലവും ഇതുവരെ പുറത്തുവന്നിട്ടില്ല. പിതാവിന്റെ തോക്ക് കൈക്കലാക്കി വെടിവയ്ക്കുകയായിരുന്നെന്നാണ് പ്രിതി ഷെറിന്‍ പോലിസിനോടു പറഞ്ഞത്. ഈ തോക്ക് പ്രതിയുടെ കൈയില്‍ നിന്നു പോലിസ് കണ്ടെടുത്തിരുന്നു.
Next Story

RELATED STORIES

Share it