ഭോപാല്‍ ദുരന്തം: ഡോ കെമിക്കലിനെതിരേ വൈറ്റ്ഹൗസിന് പരാതി

ഭോപാല്‍: 1984ലെ ഭോപാല്‍ വാതക ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ പരാതി. വാതക ദുരന്തത്തിന് കാരണക്കാരായ യൂനിയന്‍ കാര്‍ബൈഡ് കമ്പനി 2001ല്‍ ഡോ കെമിക്കല്‍സ് സ്വന്തമാക്കിയിരുന്നു. അതിനാല്‍ അന്താരാഷ്ട്ര നിയമം അംഗീകരിക്കാനും നടപടികള്‍ക്ക് ഹാജരാവാനും ഡോ കെമിക്കല്‍സ് തയ്യാറാവണമെന്നും പരാതിയില്‍ പറയുന്നു.
ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതിയില്‍, അടുത്തമാസം 13ന് ഭോപാല്‍ കോടതിയില്‍ ഹാജരാവാന്‍ അധികൃതരോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെടുന്നു. 1984 ഡിസംബറില്‍ യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് മീഥൈല്‍ ഐസോസയനേറ്റ് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 25,000 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.രാസവ്യവസായഭീമനായ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മാണശാലയിലാണ് ദുരന്തമുണ്ടായത്.
Next Story

RELATED STORIES

Share it