thrissur local

ഭവന നിര്‍മാണ പദ്ധതിക്ക് മുന്‍ഗണന  നല്‍കി കണ്ടാണിശ്ശേരി പഞ്ചായത്ത് ബജറ്റ്

ഗുരുവായൂര്‍: കണ്ടാണിശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് നീതു സിന്റോ ബജറ്റ് അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദ് അധ്യക്ഷതവഹിച്ചു.
പഞ്ചായത്തിലെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഭവന നിര്‍മാണത്തിനു മുന്‍ഗണന നല്‍കി കൊണ്ടുള്ള ബജറ്റില്‍ 12 കോടി 33 ലക്ഷത്തി ഏഴായിരത്തി 531 രൂപ വരവും, 11 കോടി 55 ലക്ഷത്തി എഴുപത്തി ആറായിരം രൂപ ചെലവും, 77,31,531 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ക്വാറികളും ജലാശയങ്ങളും പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കും. സമഗ്ര ജൈവ നെല്‍ കൃഷി നടപ്പാക്കി തരിശു രഹിത പഞ്ചായത്താക്കി മാറ്റും .റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി മാറ്റും. കന്നുകാലി വളര്‍ത്തല്‍ പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനും സാന്ത്വന പരിചരണത്തിന് പ്രാധാന്യം നല്‍കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് സ്റ്റേഡിയം, സാംസ്‌കാരിക രംഗം സജീവമാക്കല്‍, കിണര്‍ കുളങ്ങള്‍ എന്നിവയുടെ റീചാര്‍ജിങ് എന്നിവയ്ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു.
മാലിന്യ നിര്‍മാര്‍ജനം, തെരുവ് വിളക്ക് പരിപാലനം എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും പദ്ധതി ആവിഷ്‌കരിക്കും.
ബജറ്റ് ചര്‍ച്ചയില്‍ പഞ്ചായത്തംഗങ്ങളായ പിഎ മുസ്തഫ, എഎം മൊയ്തീന്‍, വികെ ദാസന്‍, മിനി ജയന്‍, പിഎസ് നിഷാദ്, പിവി നിവാസ് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി എച്ച് ഷാജി സംസാരിച്ചു.
Next Story

RELATED STORIES

Share it