ബ്രസീലിന് ഇന്നു ജയിക്കണം; ഇക്വഡോറിനും
BY Sumeera SMR7 Jun 2016 7:06 PM GMT
X
Sumeera SMR7 Jun 2016 7:06 PM GMT
ഒര്‍ലാന്‍ഡോ: മുന്‍ ചാംപ്യന്മാരും കിരീടഫേവറിറ്റുകളിലൊന്നുമായ ബ്രസീല്‍ കോപ അമേരിക്കയില്‍ നിലനില്‍പ്പ് തേടി ര ണ്ടാം മല്‍സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ദുര്‍ബരായ ഹെയ്ത്തിയുമായാണ് മഞ്ഞപ്പട പോരടിക്കുന്നത്. നാളെ പുലര്‍ച്ചെ അഞ്ചിനാണ് കിക്കോഫ്. രാവിലെ 7.30ന് ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ കളിയില്‍ ഇക്വഡോര്‍ പെറുവുമായി ഏറ്റുമുട്ടും.
ഇക്വഡോറിനെതിരായ ആദ്യ മല്‍സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ഹെയ്ത്തിക്കെതിരേ ജയിച്ചേ തീരൂ. ദുര്‍ബലരായ ഹെയ്ത്തിക്കെതിരേ വന്‍ ജയം നേടി ടൂര്ണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ബ്രസീല്‍.
ഇക്വഡോറിനെതിരായ കളിക്കിടെ പരിക്കേറ്റ പ്ലേമേക്കര്‍ വില്ല്യന് കഴിഞ്ഞ ദിവസം പരിശീലനത്തില്‍ പങ്കെടുത്തത് ബ്രസീലിന് ആശ്വാസമാവും. ഇന്ന് മികച്ച ജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍ ഡിഫന്റര്‍ മാര്‍ക്വിഞ്ഞോസ് പറഞ്ഞു. കോപയില്‍ ഒരു മല്‍സരവും എളുപ്പമല്ല. എതിര് ടീമിനെ ബഹുമാനത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. പെറുവിനെതിരായ കളിയില്‍ ഹെയ്ത്തി നല്ല പ്രകടനം കാഴ്ചവച്ചിരുന്നു- താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ മല്‍സരത്തില്‍ ഹെയ്ത്തിയെ 1-0നു മറികടന്ന പെറുവിന് ഇന്നു ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാം. എന്നാല്‍ ബ്രസീലുമായി സമനില വഴങ്ങിയ ഇക്വഡോറിന് ജയത്തില്‍ കുറഞ്ഞതൊന്നും ആഹ്ലാദമേകില്ല.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT