ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ മകന് അന്തരിച്ചു
BY Sumeera SMR7 Feb 2016 4:13 AM GMT
Sumeera SMR7 Feb 2016 4:13 AM GMT
കെയ്റോ: മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ മകന് അഹ്മദ് സൈഫുല്‍ ഇസ്ലാം ഹസനുല്‍ ബന്ന (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത് ശാത്വിറിന്റെ മകള്‍ ആയിശയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 1934 നവംബര്‍ 22ന് ജനിച്ച സൈഫുല്‍ ഇസ്ലാം നിയമ ബിരുദധാരിയാണ്. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അദ്ദേഹം 1992ല്‍ ഈജിപ്തിലെ അഭിഭാഷക യൂനിയന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതല്‍ ബ്രദര്‍ഹുഡില്‍ സജീവമായിരുന്നു. 1965ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം വീട്ടില്‍ തന്നെ കഴിയണമെന്ന ഉപാധിയോടെ മോചിപ്പിക്കപ്പെട്ടു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT