ബെംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി ജനക്കൂട്ടം മര്‍ദ്ദിച്ചു
BY swapna en3 Feb 2016 12:00 PM GMT
X
swapna en3 Feb 2016 12:00 PM GMT
ബെംഗളുരു;ബെംഗളുരുവില്‍ നടുറോഡില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനിയെ ജനക്കൂട്ടം നഗ്നയാക്കി മര്‍ദ്ദിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ സ്വദേശിയായ 21 വയസ്സുകാരിയെയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. ബെംഗളുരുവില്‍ പഠിക്കുകയാണ് വിദ്യാര്‍ത്ഥി. കാറില്‍ വന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ബലമായി ജനക്കൂട്ടം നഗ്നയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. ഇവരുടെ കാര്‍ കത്തിക്കുകയും ചെയ്തു. നിരവധി പേര് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനം.
ബെംഗളുരുവില്‍ രണ്ടു ദിവസം മുമ്പ് ഉണ്ടായ കാറപടകത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന് കാരണക്കാരി ടാന്‍സാനിയന്‍ യുവതിയാണെന്ന് ആരോപിച്ചായിരുന്ന മര്‍ദ്ദനം. എന്നാല്‍ അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് ശേഷമാണ് ടാന്‍സാനിയന്‍ യുവതി ഇതുവഴിയെത്തിയിരുന്നത്. അപകടത്തിന് ഉത്തരവാദി മറ്റൊരു ആഫ്രിക്കന്‍ യുവാവായിരുന്നു.
സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ല. പോലിസ് കേസെടുത്തിട്ടുമില്ല. സംഭവം വംശീയ ആക്രമണമാണെന്ന് ബെംഗളുരുവിലെ ആഫ്രിക്കന്‍ യൂണിയന് വ്യക്തമാക്കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT