Idukki

ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണം; കുമളിയില്‍ പത്രവാഹനത്തിന് നേരെ ആക്രമണം

ഇടുക്കി: മൂന്നാറില്‍ ബി.എം.എസ് നേതാക്കള്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ ജില്ലയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വാണിജ്യ മേഖല നിശ്ചലമായി. കുമളിയില്‍ പത്ര വിതരണ വാഹനം തടഞ്ഞ് െ്രെഡവറെ ആക്രമിച്ചു. പണിമുടക്കു നടക്കുന്ന മൂന്നാറില്‍ ഒഴികെ തോട്ടം മേഖലയെ കാര്യമായി ഹര്‍ത്താല്‍ ബാധിച്ചില്ല. സി.എസ്.ഡി.എസ് സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ കട്ടപ്പനയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. കുമളി മൂന്നാം മൈലില്‍ ഇന്നലെ പുലര്‍ച്ചെയാണ് പത്രവാഹനത്തിന് നേരെ ആക്രമണമുണ്ടായത്. െ്രെഡവര്‍ കുമളി മുകളേല്‍ വീട്ടില്‍ ജോസഫ് മാത്യ(45)വിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ സിബി വടക്കേതില്‍, ജിനദേവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി സോജന്‍ ജോസഫ് എന്നിവര്‍ക്കെതിരേ മൂന്നാറിലുണ്ടായ ആക്രമണം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് ബി.എം.എസ് മേഖല പ്രസിഡന്റ് കെ.ജയന്‍, സെക്രട്ടറി കെ.ആര്‍ വിജയന്‍ എന്നിവര്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സി.ഐ.ടി.യു അടക്കമുളള ട്രേഡ് യൂനിയനുകളില്‍ നിന്നും ബി.എം.എസിലേക്ക് തൊഴിലാളികള്‍ പോവുന്നത് തടയാനാണ് ഈ ആക്രമണം. പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ പോലിസ് സൂപ്രണ്ട് ഓഫിസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു. ഹര്‍ത്താലിനോട് അനുബന്ധിച്ച് ബി.ജെ.പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. തൊടുപുഴയില്‍ പ്രസ് ക്ലബ്ബ് പരിസരത്തു നിന്നാരംഭിച്ച  പ്രകടനത്തിന് ബി.ജെ.പി. ദേശീയ സമിതി അംഗം പി പി സാനു, സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍, നിയോജകമണ്ഡലം പ്രസിഡന്റ കെ എസ് അജി എന്നിവര്‍ നേതൃത്വം നല്‍കി. അടിമാലി: ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ പൂര്‍ണം. അടിമാലിയില്‍ ഓട്ടോ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. ഇന്നലെ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും കട കമ്പോളങ്ങള്‍ അടപ്പിക്കുകയും ചെയ്തു. ഇരുന്നൂറേക്കര്‍ സ്വദേശിയായ ഷാജോണിനാണ് മര്‍ദ്ദനമേറ്റത്. അടിമാലി ടൗണില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിര്‍ത്താതെ പോയ കാറിന്റെ മുന്‍ ചില്ലുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഭയന്ന കാര്‍ യാത്രികര്‍ വാഹനം നിര്‍ത്താതെ ടൗണില്‍ നിന്നും രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it