ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണപ്രക്രിയ 14നു തുടങ്ങും

പട്‌ന: ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഔപചാരിക പ്രക്രിയ 14നു തുടങ്ങുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അന്നു സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് നിലവിലെ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യും. അന്നുതന്നെ മതനിരപേക്ഷ സഖ്യത്തിന്റെ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞയുടെ തിയ്യതിയും തീരുമാനിക്കും- അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ രാംനാഥ് കോവിന്ദിന് ദീപാവലി ആശംസ നേര്‍ന്ന ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
Next Story

RELATED STORIES

Share it