ബിപിസിഎല്‍ പ്ലാന്റിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി
BY Sumeera SMR10 Jan 2016 4:49 AM GMT
Sumeera SMR10 Jan 2016 4:49 AM GMT
തൃപ്പൂണിത്തുറ: അമ്പലമേട് ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) എല്‍പിജി ബോട്ട്ലിങ് പ്ലാന്റിലെ തൊഴിലാളിസമരം ഒത്തുതീര്‍പ്പായി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച സമരമാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനിച്ചത്. സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സിലിണ്ടര്‍ വിതരണം നിലച്ചിരുന്നു. വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിലിണ്ടര്‍ ഹാന്ഡ്ലിങ് തൊഴിലാളികളാണ് സമരം നടത്തിയത്. ഇന്നലെ രാവിലെ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്. പകുതി ശമ്പളം തിങ്കളാഴ്ച നല്‍കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. 10 ദിവസത്തിനുള്ളില്‍ മുഴുവന്‍ ശമ്പളവും നല്കാന് ധാരണയായി. തൊഴിലാളികള്‍ക്ക് കരാറുകാരനാണ് ശമ്പളം നല്‍കിയിരുന്നത്. നഷ്ടം കാരണം ശമ്പളം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു കരാറുകാരന്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT