ബിജെപി സ്ഥാനാര്‍ഥിക്ക് വധഭീഷണിയുമായി ലീഗ്; പ്രചാരണ സ്വാതന്ത്ര്യ മുണ്ടെന്ന് ബിജെപി
BY Sumeera SMR24 Oct 2015 4:57 AM GMT
Sumeera SMR24 Oct 2015 4:57 AM GMT
പാലക്കാട്: ബി ജെ പി സ്ഥാനാര്‍ഥിക്ക് വധ ഭീഷണിയുമായി ലീഗ്. പാലക്കാട് നഗരസഭ പറക്കുന്നം പതിനാറാം വാര്‍ഡ് ബി ജെ പി സ്ഥാനാര്‍ഥിയും നൂറണി സ്വദേശിയുമായി കെ ഷാബിറക്കെതിരെയാണ് ലീഗ് പ്രവര്‍ത്തകര്‍ തിരെഞ്ഞടുപ്പ് പ്രചരണത്തിനിറങ്ങിയാല്‍ കൊല്ലുമെന്ന വധഭീഷണി മുഴക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തിയത്.
നാമനിര്‍ദേശിക പത്രിക സമര്‍പ്പിച്ചത് മുതല്‍ പ്രചരണത്തിനിറങ്ങുന്ന ഓരോ തവണയും ഇത് ലീഗിന്റെ വാര്‍ഡാണെന്നും ബി ജെ പിക്കായി വോട്ട് ചോദിക്കാന്‍ വരുതെന്നും പറഞ്ഞ് മൂന്നംഗസംഘം ഭീഷണിപ്പെടുത്തുന്നതത്രെ. കഴിഞ്ഞ ദിവസം പ്രചരണം നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഷാബിറ പറഞ്ഞു.
അതേസമയം അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയേയും കുറ്റപ്പെടുത്തുന്നില്ലെന്നും ഏതൊരാള്‍ക്കും എവിടെയും പ്രചരണം നടത്താന്‍ സ്വാതന്ത്രമുണ്ടെന്നും അത് നടപ്പാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് തെളിവുകള്‍ സഹിതം ജില്ലാ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാത്തപക്ഷം വോട്ടെടുപ്പ് സമയത്ത് പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT