ബിജെപി ഭരണത്തില്‍ രാജ്യം വഴിമുട്ടിയെന്ന് ഡി രാജ

ബിജെപി ഭരണത്തില്‍ രാജ്യം വഴിമുട്ടിയെന്ന് ഡി രാജ
X
rajaകണ്ണൂര്‍: വഴിമുട്ടിയ കേരളത്തെ വഴികാട്ടാന്‍ എന്ന മുദ്രാവാക്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ഭരണത്തില്‍ രാജ്യം വഴിമുട്ടിയിരിക്കുകയാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുന്‍വാക്ക് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലേറിയ ശേഷം ഡല്‍ഹിയിലും ബിഹാറിലും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വന്‍ തിരിച്ചടി നേരിട്ടു. നിരവധി ഉപതിരഞ്ഞെടുപ്പുകളിലും സീറ്റുകള്‍ നഷ്ടമായി. ഇതില്‍ നിരാശയിലായ നരേന്ദ്രമോദിയും ബിജെപി നേതാക്കളും കേരളത്തില്‍ എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടിലാണ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍തോതില്‍ പണം ഒഴുക്കുകയാണ്. മുമ്പില്ലാത്ത വിധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള വന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് എത്തുന്നത് ഈ തിരഞ്ഞെടുപ്പ് അവരുടെ ജീവന്‍മരണ പ്രശ്‌നമാണെന്നതിന്റെ തെളിവാണ്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവട്ടെ രാഷ്ട്രീയ ധാര്‍മികതയെല്ലാം മറന്ന് അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ് പോരാട്ടം. അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി ഉമ്മന്‍ചാണ്ടി ബിജെപിയെ വളര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയും യുഡിഎഫും തമ്മിലാണ് മല്‍സരം എന്ന പ്രസ്താവന ഇതിനു തെളിവാണെന്നും ഡി രാജ പറഞ്ഞു.
Next Story

RELATED STORIES

Share it