ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
BY Sumeera SMR26 April 2016 5:41 AM GMT
Sumeera SMR26 April 2016 5:41 AM GMT
മുഹമ്മ: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. തണ്ണീര്‍മുക്കം പഞ്ചായത്ത് 12-ാം വാര്‍ഡ് വാരണം പുത്തനങ്ങാടി കൗസ്തുഭത്തില് രാജേന്ദ്രന്‍നായരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. ഗ്ലാസ്കുപ്പികൊണ്ടുള്ള ഏറില്‍ വീടിന്റെ മുന്‍വശത്തെ ഹാളിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. രാജേന്ദ്രന് നായരുടെ ഭാര്യ സുജാതയും മകളും രണ്ടുമാസം പ്രായമുള്ള കുട്ടിയും ഈ സമയത്ത് ഈ മുറിയിലാണുണ്ടായിരുന്നത്. ഹാളില്‍ ചിതറിവീണ ചില്ലുകയറി സുജാതയുടെ കാലിന് പരിക്കേറ്റു. ഹാളില്‍ പൂജചെയ്തിരുന്ന ചിത്രങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ 12-ാം വാര്‍ഡില്‍ നിന്നും രാജേന്ദ്രന്‍നായര്‍ മല്‍സരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മുഹമ്മ പോലിസില്‍ പരാതി നല്കി. ബിജെപി നേതാക്കളായ സാനുസുധീന്ദ്രന്‍, ബി ജെപി പഞ്ചായത്ത് പ്രസിഡന്റ് ബിജു, സെക്രട്ടറി അനുരാജ്,എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് രാജീവ് രാജേന്ദ്രന്‍നായരുടെ വീട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകീട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജേന്ദ്രന് നായരുടെ വീടിന് നേരെ ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ ് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീഷ് കൊല്ലംപറമ്പ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT