ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
BY ajay G.A.G24 Jan 2016 8:48 AM GMT
X
ajay G.A.G24 Jan 2016 8:48 AM GMT
ന്യൂഡല്‍ഹി : ബിജെപി അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് അമിത് ഷായെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഷായുടെ പേര് നിര്‍ദേശിച്ചത്.
ഇതോടൊപ്പം കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അനന്ത് കുമാര്‍, ജെ പി നഡ്ഡ, വെങ്കയ്യനായിഡു, വസുന്ധരരാജെ, രഘൂബര്ദാസ്, ശിവരാജ് സിങ് ചൗഹാന്, തുടങ്ങിയവരും അമിത്ഷായുടെ പേര് നിര്‍ദേശിച്ചു. രാവിലെ പതിനൊന്നരയോടെയാണ് ഷാ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അസാന്നിധ്യം ശ്രദ്ദേയമായി.
[related]2014 ജുലായില്‍ അന്നത്തെ അധ്യക്ഷന്‍ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിസഭയിലെത്തിയതോടെയാണ് അമിത് ഷാ ആദ്യമായി ദേശീയ അധ്യക്ഷനായത്. ഇന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അമിത്ഷായ്ക്ക് അധ്യക്ഷസ്ഥാനത്ത് മൂന്നു വര്‍ഷത്തെ പൂര്‍ണ കാലാവധി ലഭിച്ചിരിക്കുകയാണ്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക ഷാ തന്നെയായിരിക്കുമെന്ന് ഉറപ്പായി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT