ബിജുവിനെതിരേ സിഡികളുമായി കെഎസ്യു പ്രതിഷേധം
BY ajay G.A.G12 Dec 2015 4:56 AM GMT
ajay G.A.G12 Dec 2015 4:56 AM GMT
കൊച്ചി: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമുള്‍പ്പെടെ ആറു പ്രമുഖര്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കൈവശമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ അവകാശവാദം വ്യാജമാണെന്നാരോപിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരായതിനു ശേഷം ബിജുവിനെ കൊണ്ടുപോവുന്നതിനിടയിലാണ് ഇരുപതോളം കെഎസ്യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. ബിജു രാധാകൃഷ്ണനെ കയറ്റിയ വാഹനം തടഞ്ഞായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന്് പോലിസെത്തി ഇവരെ നീക്കം ചെയ്തതിനു ശേഷമാണ് ബിജുവിനെ ജയിലിലേക്ക് കൊണ്ടുപോയത്. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ കെഎസ്യു പ്രവര്‍ത്തകര്‍ കമ്മീഷന് ഓഫിസിന് സമീപം നിലയുറപ്പിച്ചിരുന്നു.
Next Story
RELATED STORIES
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT