thrissur local

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് ഏത് സാഹചര്യത്തിലെന്നറിയില്ല: രമേശ് ചെന്നിത്തല

തൃശൂര്‍: പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയായ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ലൈസന്‍സ് നല്‍കിയത് മദ്യനയത്തിന് വിരുദ്ധമല്ലെന്നും ഇന്ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഭരണപക്ഷത്തെ വിലയിരുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകും. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവിനെ മാറ്റുന്നതിനെ കുറിച്ചായിരുന്നു ഇടത് പക്ഷത്ത് ചര്‍ച്ച നടന്നത്. ഭരണ വിരുദ്ധ വികാരം കേരളത്തിലില്ല. പ്രസ് ക്ലബ് പ്രസിഡന്റ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it