Flash News

ബാര്‍ കോഴ; മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനകാര്യമന്ത്രി കെ എം മാണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ. ബാര്‍ കേസിലെ തുടരന്വേഷണ വിധി സ്വാഭാവിക നടപടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.  മാണി രാജിവയ്‌ക്കേണ്ടതില്ല. വിധിയില്‍ അസ്വഭാവികമായി ഒന്നുമില്ല. ഇതിനെ ആരെങ്കിലും തെറ്റ് ചെയ്തതായി വിലയിരുത്തുന്നത് ശരിയല്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാന്‍ കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തിരിച്ച് നല്‍കുക മാത്രമാണ് ഉണ്ടായത്. മുമ്പ് പാമോയില്‍ കേസിന്റെ സമയത്ത് താനും രാജിവച്ചിരുന്നില്ല- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it