ബസ്സില്‍ മോഷണ ശ്രമം; തമിഴ് യുവതി പിടിയില്‍
BY Sumeera SMR28 Jun 2016 5:43 AM GMT
Sumeera SMR28 Jun 2016 5:43 AM GMT
കോട്ടയം: സ്വകാര്യ ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയിലായി. തമിഴ്നാട് തുത്തൂക്കുടി അണ്ണാനഗര്‍ സ്വദേശിനി മുരുകമ്മ(28)യാണ് കോട്ടയം വെസ്റ്റ് പോലിസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെ കോട്ടയം നഗരത്തില്‍ ചന്തക്കവലയിലായിരുന്നു സംഭവം.
കെ കെ റോഡിലൂടെ കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് മോഷണ ശ്രമം നടന്നത്. തയ്യല്‍ ജോലി ചെയ്യുന്ന വടവാതൂര്‍ പുത്തന്‍പുരയില്‍ ലത ഷൈന്‍ എന്ന സ്ത്രീ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ഇവരുടെ ബാഗ് തുറന്ന് ഇതേ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മുരുകമ്മ പേഴ്സെടുക്കുന്നത് കണ്ട് മറ്റൊരു യാത്രക്കാരിയാണ് വിവരം അറിയിച്ചത്.തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് മരുകമ്മയെ പിടികൂടി കോട്ടയം വെസ്റ്റ് പോലിസിനു കൈമാറി. 1300 രൂപയാണ് ലതയുടെ പഴ്സില്‍ ഉണ്ടായിരുന്നത്. തയ്യല്‍ സാമഗ്രികള്‍ വാങ്ങുന്നതിനായ് ചന്തക്കവലയിലേക്കു വരികയായിരുന്നു ലത.
യഥാസമയം കണ്ടതിനാല്‍ ഇവരുടെ പണം പോയില്ല. വെസ്റ്റ് എസ്ഐ എം ജെ അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത മുരുകമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടന്നു മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട യുവതിയാണ് ഇവരെന്നും അഡ്രസ് വ്യാജമാണെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT