ബന്ധുക്കളും വീട്ടുകാരും ഉപേക്ഷിച്ചിട്ട് പത്തു വര്‍ഷം; അബ്ദുല്‍ ഖാദറിന് തുണയായി നാട്ടുകാര്‍
BY Sumeera SMR3 Feb 2016 5:39 AM GMT
Sumeera SMR3 Feb 2016 5:39 AM GMT
ചാവക്കാട്: ബന്ധുക്കളും വീട്ടുകാരും ഉപേക്ഷിച്ച വയോധികന് തുണയാകുന്നത് നാട്ടുകാരുടെ സ്നേഹ പരിചരണം. കടപ്പുറം ആശുപത്രിപ്പടി സ്വദേശി കാവുങ്ങല്‍ അബ്ദുല്‍ ഖാദറാ(68)ണ് പത്തു വര്‍ഷമായി എടക്കഴിയൂരിലെ ഇടുങ്ങിയ വാടക മുറിയില്‍ ദുരിതംപേറി തളര്ന്നിരുക്കുന്നത്.
കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഖാദറിനെ ചികില്‍സക്ക് ശേഷവും ബന്ധുക്കള്‍ കൊണ്ടു പോകാന്‍ തയാറിയില്ല. ഇതോടെ പത്തു വര്‍ഷമായി അബ്ദുല്‍ കാദറിനെ പരിചരിക്കുന്ന എടക്കഴിയൂര്‍ അയ്യത്തയില്‍ കാസിമും തെരുവത്ത് മജീദും ചാവക്കാട് പോലിസില്‍ പരാതി നല്കിയ ശേഷം വീണ്ടും സംരക്ഷണം ഏറ്റെടുത്തു.
വര്‍ഷങ്ങളായി കിടക്കുന്ന മുറിയില്‍ തന്നേയാണ് അബ്ദുല്‍ ഖാദര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ശരീരം ഇളക്കാന്‍ പോലും കഴിയാത്ത അബ്ദുല്‍ ഖാദറിനെ കുളിപ്പിക്കുന്നതും വസ്ത്രങ്ങള്‍ മാറ്റി നല്‍കുന്നതും ഭക്ഷണം നല്‍കുന്നതും കാസിമും മജീദും ചേര്‍ന്നാണ്.
നിരവധി തവണ ബന്ധുക്കളെ അറിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച അബ്ദുല്ഖാദ—റിന്റെ സ്വത്തുക്കളെല്ലാം കൈക്കലാക്കിയ ശേഷം ബന്ധുക്കള്‍ ഉപേക്ഷിക്കുകയായിരുന്നുവത്രേ.
ഇനിയെങ്കിലും തന്റെ ദുരിതത്തിന് അറുതിയാവുമെന്ന വിശ്വാസത്തിലാണ് ഈ വയോധികന്.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT