ബട്‌ലാഹൗസ് വ്യാജ ഏറ്റുമുട്ടല്‍: പ്രക്ഷോഭം ശക്തമാക്കാന്‍ രാഷ്ട്രീയ ഉലമാ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബട്‌ലാ ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് രാഷ്ട്രീയ ഉലമാ കൗണ്‍സി ല്‍ പ്രക്ഷോഭത്തിന്. സംഭവത്തി ല്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും കൗ ണ്‍സിലിന് പദ്ധതിയുണ്ട്. കേസി ല്‍ നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ശനിയാഴ്ച ധര്‍ണ നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് തങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചെന്നും മോദി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും സംഘടനാ അധ്യക്ഷന്‍ മൗലാനാ ആമിര്‍ റഷാദി മദനി പറഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ നടന്ന 2008 നു ശേഷം എല്ലാ വര്‍ഷവും സംഘടന പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ശനിയാഴ്ച ജന്തര്‍മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ അഅ്‌സംഗഡില്‍ നിന്ന് 2,500 പേര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it