ബജാജിന്റെ വി15 ബൈക്ക് രക്തസാക്ഷി ദിനത്തില്‍ കുതിപ്പ് തുടങ്ങും
BY sdq Kappan7 March 2016 10:41 AM GMT
X
sdq Kappan7 March 2016 10:41 AM GMT
ന്യൂഡല്‍ഹി: ബജാജ് ഓട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ ബൈക്കായ ബജാജ് വി15ന്റെ വില്‍പ്പന രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് ആരംഭിക്കും.
സ്വതന്ത്രസമര സേനാനികളായ ഭഗത് സിങ്, സുഖ്ദേവ് താപ്പര്‍, ശിവറാം രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ തിന്റെ സ്മരണക്കായി രാജ്യം രക്തസാക്ഷി ദിനമാചരിക്കുമ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ബജാജിന്റെ ഏറ്റവും പുതിയ മോഡലായ വി15 കുതിക്കും.
ദേശസ്നേഹ വികാരം നിലനിര്‍ത്താനാണ് ബജാജ് ആഗ്രഹിക്കുന്നതെന്നും വി15ലെ വി എന്ന അക്ഷരം ദേശസ്നേഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാലാണ് തന്ത്രപ്രധാനമായ തിയ്യതി തെരഞ്ഞെടുത്തതെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. 61,999 രൂപയാണ് ഡല്‍ഹിയില്‍ ഇതിന്റെ എക്സ് ഷോറും വില.
ഈയിടെ ഡീകമ്മീഷന്‍ ചെയ്ത് ഐ.എന്‍.എസ് വിക്രന്തില് ഉപയോഗിച്ച ദൃഢമായ ലോഹമാണ് ബൈക്കിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയും വി15നുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT