ബംഗാള്‍ സഖ്യം; ഇടതുപക്ഷം ആത്മപരിശോധന നടത്തണം: രാജ

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയത്തെ കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കേരളത്തില്‍ ഇടതുപക്ഷം നേടിയ ഉജ്ജ്വല വിജയം പ്രതീക്ഷിച്ചതാണ്. തമിഴ്‌നാട്ടില്‍ പണമാണ് തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചത്.
തമിഴ്‌നാട്ടില്‍ ജനക്ഷേമ സഖ്യത്തിന്റെ പ്രചാരണം നല്ല പ്രതികരണമുണ്ടാക്കിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ പിടിച്ചുകയറാന്‍ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ചരിത്രത്തിലാദ്യമായാണ് രണ്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതെന്നും പണ സ്വാധീനമാണിത് കാണിക്കുന്നതെന്നും രാജ പറഞ്ഞു.
Next Story

RELATED STORIES

Share it