ബംഗാളില്‍ മുന്‍ എംഎല്‍എക്ക് അക്രമത്തില്‍ പരിക്ക്

ബറാസത്ത്(പശ്ചിമ ബംഗാള്‍): തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയുണ്ടായ അക്രമത്തില്‍ മുന്‍ തൃണമൂല്‍ എംഎല്‍എക്കു പരിക്ക്. എ ടി എം അബ്ദുല്ലയ്ക്കാണ് സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്നവരുടെ മര്‍ദ്ദനമേറ്റത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ പാനിഗോഖ്‌റ ഗ്രാമത്തിലാണ് സംഭവം. വിജയാഘോഷയാത്ര നയിച്ചത് അബ്ദുല്ലയായിരുന്നു. മുളവടി കൊണ്ടും ഇഷ്ടിക കൊണ്ടുമായിരുന്നു ആക്രമണം. അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു. തൃണമൂലിലെ രണ്ട് വിഭാഗങ്ങളാണ് ഏറ്റുമുട്ടിയതെന്നാണ് സിപിഎം വാദം.
Next Story

RELATED STORIES

Share it