Pravasi

ഫ്‌ളൈ ദുബയ് ഇന്ത്യയില്‍ വികസന കേന്ദ്രം സ്ഥാപിക്കുന്നു

ദുബയ്:  ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനമായ ഫ്‌ളൈ ദുബയ് ഇന്ത്യയില്‍ സോഫ്റ്റ്്‌വെയര്‍ വികസന കേന്ദ്രം സ്ഥാപിക്കുന്നു. സ്ഥാപനത്തിന്റെ പുരോഗതിക്ക് ആവശ്യമായ ഏറ്റവും പുതിയ വിവരാവകാശ വിദ്യ വികസിപ്പിക്കാന്‍ വേണ്ടിയാണ് ഹൈദരാബാദില്‍ കേന്ദ്രം സ്ഥാപിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്ക്മാനിയ എന്ന ഐ.ടി. സ്ഥാപനവുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. വിമാന യാത്രക്കാരായ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് പാസഞ്ചര്‍ സര്‍വ്വീസ് സിസ്റ്റം (പി.എസ്.എസ്) ഏര്‍പ്പെടുത്തും. വിമാന സ്ഥാപനത്തിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ഈ സ്ഥാപനം ഉപയോഗപ്പെടുത്തും. വിവിധ തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഫ്‌ളൈ ദുബയുടെ ആപ് സ്റ്റോറും വികസിപ്പിക്കും. ഫ്‌ളൈ ദുബയ് ഹൈദരാബാദ് കൂടാതെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it