Second edit

ഫേസ്ബുക്കിന്റെ തിളക്കം

ഫേസ്ബുക്കാണ് ഇപ്പോള്‍ മാധ്യമരംഗത്തെ ഏറ്റവും തിളക്കമുള്ള താരം. രാഷ്ട്രീയവും മതവും സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളുമെല്ലാം ഫേസ്ബുക്കിലൂടെ സവിശദം ചര്‍ച്ചചെയ്യപ്പെടുന്നു. ആളുകള്‍ കവിതയും കഥയുമെഴുതുന്നു. രാഷ്ട്രീയ-സാമൂഹിക-മത നേതാക്കന്‍മാര്‍പോലും നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നവരാണ്; സ്വന്തമായും ആളെ വച്ചിട്ടുമൊക്കെ.
സോഷ്യല്‍ മീഡിയയിലെ ഈ താരമിതാ സാമ്പത്തികരംഗത്തും അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. വിപണി മൂലധന നിക്ഷേപത്തില്‍ ജനറല്‍ ഇലക്ട്രിക്‌സിനെയും പുറന്തള്ളിയിരിക്കുകയാണ് ഫേസ്ബുക്ക്. വിപണി മൂലധന നിക്ഷേപത്തില്‍ ലോകത്തെ ഏറ്റവും വിലപ്പെട്ട ഏഴാമത്തെ ധനകാര്യസ്ഥാപനമായിത്തീര്‍ന്നു ഫേസ്ബുക്ക്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ധനകാര്യ ഭീമന്മാര്‍ക്കൊപ്പമാണ് 11 കൊല്ലം മുമ്പ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന യുവാവ് രൂപസംവിധാനം ചെയ്ത ഈ കമ്പനിയുടെ നില്‍പ്.
ലാഭത്തിലും ഫേസ്ബുക്കിന് വച്ചടി വച്ചടി കയറ്റമാണ്. 145 കോടി ആളുകളാണ് ഫേസ്ബുക്കിനെ ആശ്രയിക്കുന്നത്. ലോകം മൊത്തത്തില്‍ ഈ സ്ഥാപനവുമായി കണ്ണിചേര്‍ക്കപ്പെട്ടിട്ടുണ്ടുതാനും. ജനറല്‍ ഇലക്ട്രിക്‌സ് മൂന്നുലക്ഷം തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാണ് കോടികളുടെ ലാഭം കൊയ്യുന്നതെങ്കില്‍ ഫേസ്ബുക്കിനു കീഴില്‍ 12,000 ജീവനക്കാര്‍ മാത്രമേയുള്ളൂ. ബിസിനസ്സിന്റെ രൂപഭാവങ്ങള്‍ അടിമുടി മാറുന്നു എന്നുതന്നെയാണ് ഇതില്‍നിന്നെല്ലാം ലഭിക്കുന്ന പാഠം.
Next Story

RELATED STORIES

Share it