ഫിഫയുടെ തലപ്പത്തേക്ക് ഏഴു പേര്‍

സൂറിച്ച്: ഫിഫ പ്രസിഡന്റ്‌സെപ് ബ്ലാറ്ററുടെ പകരക്കാരനാവാന്‍ ഏഴു പേര്‍ രംഗത്ത്. പുതിയ പ്രസിഡന്‍ഡ് സ്ഥാനത്തേക്ക് ഏഴു പേര്‍ മല്‍സരിക്കുമെന്ന് ഫിഫ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെത്തുടര്‍ന്നു 90 ദിവസത്തെ സസ്‌പെന്‍ഷന്‍ നേരിടുന്ന നിലവിലെ യുവേഫ മേധാവി മിഷയേല്‍ പ്ലാറ്റിനി യും ഇതില്‍പ്പെടുന്നു.
പ്ലാറ്റിനിയെക്കൂടാതെ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസയ് ന്‍, മൂസ ബിലിത്തി, ജെറോം കാംപയ്ന്‍, ജിയാനി ഇന്‍ഫാ ന്റിനോ, ഷെയ്ഖ് സല്‍മാന്‍ ബി ന്‍ ഇബ്രാഹിം അല്‍ ഖലീഫ, ടോക്കിയോ സെക്‌സ്‌വെല്‍ എന്നിവരാണ് മല്‍സരാര്‍ഥികള്‍. അടുത്ത വര്‍ഷം ഫെബ്രുവരി 26നാണ് തിരഞ്ഞെടുപ്പ് നടക്കുക.
അഴിമതി വിവാദങ്ങളെത്തുടര്‍ന്നാണ് ഫിഫയുടെ അമരത്തു നിന്ന് ഈ വര്‍ഷം ജൂണില്‍ ബ്ലാറ്റര്‍ സ്ഥാനമൊഴിഞ്ഞത്. എങ്കിലും പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതുവരെ താല്‍ക്കാലിക ചുമതല വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it