ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് സഹായം അത്യന്താപേക്ഷിതം : കാനം
BY Navas Ali kn21 Oct 2015 7:17 AM GMT
Navas Ali kn21 Oct 2015 7:17 AM GMT
തൃശൂര്‍ : ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ സഹായം അത്യന്താപേക്ഷിതമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പക്ഷേ കോണ്‍ഗ്രസ് തുടരുന്ന മൃദുഹിന്ദുത്വം ഇതിന് തടസ്സമാകുകയാണ്.കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് തന്നെ ഈ അഭിപ്രായം ഉയര്‍ത്തിയിട്ടുണ്ട്.രാഷ്ട്രീയവും ആശയപരവുമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫാസിസത്തിനെതിരെ വിശാല വിശാല ജനകീയ പ്രതിരോധം ഉയരണമെന്നും കാനം പറഞ്ഞു.സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അല്പ്പായുസ്സാണുള്ളതെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.എസ്.എന്‍.ഡി.പിയുടെ എസ്.ആര്.പിയും എന്‍.എസ്.എസിന്റെ എന്‍.ഡി.പിയും പൊളിഞ്ഞത് ഇതിന് ഉദാഹരണമാണ്.കേരളത്തില്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച സോപ്പുകുമിള മാത്രമാണ് ഇതെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ ഇത് പൊട്ടിതകരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT