World

ഫലൂജ: ഇറാഖിസേന ആക്രമണം ശക്തമാക്കി; സിവിലിയന്‍മാരുടെ സ്ഥിതി ആശങ്കാജനകം

ബഗ്ദാദ്: ഫലൂജയില്‍ ഐഎസിനെതിരായ ആക്രമണം ഇറാഖിസേന ശക്തമാക്കി. ഐഎസ് നിയന്ത്രണത്തിലുള്ള നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള ദൗത്യം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. നഗരത്തില്‍ 30 സിവിലിയന്‍മാരും 20 സായുധരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാഖ് സേനയ്‌ക്കെതിരേ ഐഎസ് തിരിച്ചടികള്‍ നടത്തിയതായും റിപോര്‍ട്ടുകളുണ്ട്.
അതേസമയം ഫലൂജയിലെ സിവിലിയന്‍മാരുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വലിയ ദുരന്തത്തിലേക്കാണ് ഫലൂജ എത്തിപ്പെടുന്നതെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി. സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കുന്നതിനുള്ള മാര്‍ഗം ലഭ്യമാക്കണമെന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ എഗലാന്റ് ആവശ്യപ്പെട്ടു. 50,000ത്തിലധികം പേരാണ് നഗരത്തിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുന്നത്. ഫലൂജയില്‍ മരുന്നുകള്‍ക്കും ഇന്ധനങ്ങള്‍ക്കും ക്ഷാമമനുഭവപ്പെടുകയാണെന്ന് നഗരവാസികള്‍ അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അരി വില കിലോഗ്രാമിന് 48 ഡോളറായി (3300 രൂപയോളം) വര്‍ധിച്ചു. നഗരത്തില്‍ ഐഎസ് സ്ഥാപിച്ച ചെക്‌പോസ്റ്റുകളെ മറികടക്കാന്‍ സാധിക്കാത്തതിനാലാണ് തങ്ങള്‍ പുറത്തുകടക്കാതെ ഫലൂജയില്‍ തന്നെ തുടരുന്നതെന്നും നഗരവാസികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it