പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

പത്തനാപുരം: പ്ലസ് ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പട്ടാഴി പന്തപ്ലാവ് ചരുവിളയില്‍ തോട്ടപ്പുഴ വീട്ടില്‍ തോമസ് കുട്ടി-ആലീസ് ദമ്പതികളുടെ മകള്‍ മെറിന്‍ തോമസ്(17)ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
റിസല്‍ട്ട് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അറിഞ്ഞത്.
ഈ സമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പത്തനാപുരത്തെ അഗതിമന്ദിരത്തിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി കതകു തുറക്കുമ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മെറിനെ കാണുന്നത്. തുടര്‍ന്ന് ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നിക്കോട് പോലിസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയിലേക്കയച്ചു. ഷെറിനാണ് സഹോദരി.
Next Story

RELATED STORIES

Share it