malappuram local

പ്രിസൈഡിങ് ഓഫിസറുടെ വോട്ടേഴ്‌സ് ലിസ്റ്റ് കാണാതായി

കാളികാവ്: മലയോര മേഖലയില്‍ വോട്ടിങിന് വ്യാപക തടസ്സം. മണിക്കൂറുകള്‍ കഴിഞ്ഞാണ് പലയിടങ്ങളിലും പോളിങ് തുടങ്ങിയത്. വോട്ടിങ് മെഷീനിന്റെ തകരാറാണ് കാരണം. രാവിലെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ എല്ലാം ഉറപ്പ് വരുത്തിയതിനു ശേഷമാണ് ലിസ്റ്റ് കാണാതായത്. സ്ഥലത്തില്ലാത്തതും മരിച്ചതുമായ ആളുകളുടെ പേരുകള്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ ലിസ്റ്റാണ് നഷ്ടപ്പെട്ടത്. പിന്നീട് മറ്റൊരു ലിസ്റ്റില്‍ നോക്കിയാണ് പോളിങ് ആരംഭിച്ചത്.
കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവിടി, വെന്തോടന്‍പടി, പള്ളിശ്ശേരി, കാവുങ്ങല്‍, മേലേ കാളികാവ് എന്നിവിടങ്ങളിലും ചോക്കാട് പഞ്ചായത്തിലെ കോട്ടപ്പുഴ, സ്രാമ്പിക്കല്ല്, പുല്ലങ്കോട്, ഉദിരംപൊയില്‍ വാര്‍ഡുകളിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് പോളിങ് തുടങ്ങിയത്. അഞ്ചച്ചവിടി, വെന്തോടന്‍പടി വാര്‍ഡുകളിലെ ഓരോ ബൂത്തുകളില്‍ മൂന്നുമണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. പലസ്ഥലങ്ങളിലും യന്ത്രം മാറ്റി റീസെറ്റ് ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്. ചിലയന്ത്രങ്ങളില്‍ വോട്ട് പതിയാത്തതായും കണ്ടെത്തിയിട്ടുണ്ട്.
വോട്ടിങില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. വ്യാപകമായി തടസ്സം നേരിട്ടതാണ് അട്ടിമറി സാധ്യതയായി വിലയിരുത്തുന്നത്. മോക്ക് വോട്ടിങില്‍ യാതൊരു കുഴപ്പവുമില്ലാതിരുന്ന യന്ത്രങ്ങള്‍ക്ക് പിന്നീട് തകരാറ് കണ്ടതില്‍ അധികൃതരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it