Flash News

പ്രാര്‍ഥനകള്‍ വിഫലമായി, ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി

പ്രാര്‍ഥനകള്‍ വിഫലമായി, ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി
X
HANUMANTHAPANEW

ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞിനടിയില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട ലാന്‍സ് നായ്ക് ഹനുമന്തപ്പ
മരണത്തിന് കീഴടങ്ങി.ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഹനുമന്തപ്പ ഇന്നു രാവിലെ 11.45 ഓടെയാണ് മരണമടഞ്ഞത്്. ഹനുമന്തപ്പയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആര്‍ആര്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹം മരിച്ചതായ വിവരം പുറ്ത്തു വന്നത്.[related]ആറു ദിവസത്തോളം മഞ്ഞിനടിയില്‍ കഴിഞ്ഞ ഹനുമന്തപ്പയുടെ ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനു പുറമെ ന്യൂമോണിയബാധയും ഉണ്ടായതോടെ രക്ഷപ്പെടു്ത്താനുള്ള അവസാനശ്രമവും ഫലം കാണാതെ പോവുകയായിരുന്നു
Next Story

RELATED STORIES

Share it