പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി കീഴടങ്ങി
BY Sumeera SMR9 Dec 2015 3:31 AM GMT
Sumeera SMR9 Dec 2015 3:31 AM GMT
പറവൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പള്ളി വികാരി ഫാ. എഡ്വിന് ഫിഗറസ്(45) പോലിസില്‍ കീഴടങ്ങി. ഇന്നലെ രാവിലെ ആലുവ ഡിവൈഎസ്പി പി പി ഷംസ് മുമ്പാകെയായിരുന്നു കീഴടങ്ങിയത്. ഡിവൈഎസ്പി ഓഫിസില്‍ ചോദ്യംചെയ്ത ശേഷം പ്രതിയെ കേസന്വേഷിക്കുന്ന വടക്കേക്കര സിഐക്കു കൈമാറി.
പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാതാ പള്ളി വികാരിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേദപഠനത്തിനു പള്ളിയിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫാ. എഡ്വിന് ഫിഗറസ് പീഡിപ്പിച്ചുവെന്ന് കാട്ടി ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം സജീവമായതോടെ വികാരി ഒളിവില്‍ പോയി. ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞ വികാരി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന് മെയ് അഞ്ചുവരെ വികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടായി. ഇതിനുശേഷം സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. ഇതോടെ വീണ്ടും ഒളിവില്‍ പോയ വികാരി ഇന്നലെ പോലിസില്‍ കീഴടങ്ങുകയായിരുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT