Alappuzha local

പ്രചാരണച്ചൂടേറി

ആലപ്പുഴ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിക്കാന്‍ ആറുദിവസം മാത്രം ശേഷിക്കെ, ഇഞ്ചോടിഞ്ച് പൊരുതുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. ഇരുമുന്നണികളുടെയും ദേശീയ സംസ്ഥാന നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായി. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനായി ഭവന സന്ദര്‍ശനത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി നവം. രണ്ടിന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10ന് പൂച്ചക്കലും ഉച്ചയ്ക്ക് 12ന് പുളിങ്കുന്നിലും യോഗങ്ങളില്‍ സംസാരിക്കും. 3ന് വൈകീട്ട് 4ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാരാരിക്കുളത്ത് നിന്ന് ജില്ലയിലെ പ്രചരണത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പുറക്കാട്, മുതുകുളം, കറ്റാനം, മാങ്കാംകുഴി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തശേഷം രാത്രി 8.30ന് എണ്ണയ്ക്കാട്ട് സമാപന സമ്മേളനത്തില്‍ സംസാരിക്കും. പത്ത് കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരിടത്ത് മന്ത്രി കെ എം മാണിയും സംസാരിക്കും.
ജില്ലാ ബ്ലോക്ക് ഡിവിഷന്‍ തലങ്ങളിലും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ യുഡിഎഫ് സ്‌ക്വാഡ് പ്രവര്‍ത്തനത്തിലാണ്. വാര്‍ഡ് തലത്തില്‍ ഒന്നിലധികം കുടുംബയോഗങ്ങള്‍ യുഡിഎഫ് നടത്തുന്നുണ്ട്. എല്‍.ഡി.എഫും ഭവന സന്ദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഒരു വാര്‍ഡില്‍ എട്ടില്‍ കുറയാത്ത കുടുംബയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it