Kollam Local

പ്രകൃതി വിരുദ്ധ പീഡനം: ഒരാള്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ പ്രതിയെ ശക്തികുളങ്ങര പോലിസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ തിരുവോണം നഗര്‍-47ല്‍ ഉദീഷ് കൃഷ്ണനെ(20)യാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 14ന് 11 വയസ്സുള്ള ആണ്‍കുട്ടിയെ പ്രതി വീട്ടില്‍ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
സംഭവ ശേഷം ഉദീഷ് കൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു.
കൊല്ലം വെസ്റ്റ് സിഐ ജി ബിനുദാസിന്റെ നിര്‍ദ്ദേശാനുസരണം ശക്തികുളങ്ങര എസ് ഐ കെ വിനോദ്, അഡീഷനല്‍ എസ്‌ഐ ജോസഫ്, എഎസ്‌ഐമാരായ സുനില്‍, രാധാകൃഷ്ണന്‍, എസ്‌സിപിഒമാരായ റസ്സല്‍ ജോര്‍ജ്, മധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it