Alappuzha local

പോളിങ് സുഗമമാക്കാന്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കണം

ആലപ്പുഴ: പോളിങ് സുഗമമായി നടത്തുന്നതിനുള്ള സുരക്ഷാസംവിധാനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ എന്‍ പത്മകുമാര്‍. കലക്ടറേറ്റില്‍ നടന്ന ബ്ലോക്ക് റിട്ടേണിങ് ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബൂത്തുകളും റിട്ടേണിങ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ചിരിക്കണം. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ പോലിസ് സഹായം തേടണം. പ്രവാസികളുടെ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമുണ്ടാവില്ല. ബൂത്തുകളുടെ പരിസരത്ത് ചട്ടപ്രകാരമുള്ള അകലത്തിലല്ലാതെയുള്ള ഫഌക്‌സുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണം. പഞ്ചായത്തില്‍ ഒരു വോട്ടര്‍ക്ക് മൂന്നു യന്ത്രങ്ങളിലായി മൂന്നു വോട്ടുചെയ്യാന്‍ അവസരമുണ്ടെന്ന കാര്യം അവരെ പറഞ്ഞു മനസിലാക്കണം. യന്ത്രങ്ങള്‍ തകരാറിലായാല്‍ അത് വോട്ടിങിനെ ബാധിക്കും. അതുകൊണ്ടുതന്നെ യന്ത്രം തകരാറിലാകാത്തവിധം ഇവ നേരത്തെ പരിശോധിച്ച് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it